അഞ്ചാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ; സംസ്ഥാന സർക്കാർ തീരുമാനം ഇന്ന്

By Sooraj Surendran.31 05 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയ സാഹചര്യത്തിൽ പുതിയ ഇളവുകൾ സംബന്ധിച്ച സംസ്ഥാന സർക്കാർ തീരുമാനം ഇന്നുണ്ടാകും. ഘട്ടം ഘട്ടമായാണ് ഇളവുകൾ അനുവദിക്കുക. കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കണ്‍ടെയിന്‍മന്റ് സോണുകൾക്ക് മാത്രമാകും ബാധകമെന്നാണ് കേന്ദ്ര നിർദേശം. ഹോട്ടലുകളും, മാളുകളും, ആരാധനാലയങ്ങളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നിരുന്നാലും കൊറോണ വ്യാപനം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവകാശമുണ്ട്. ഹോട്ടലുകൾക്ക് അനുമതി നൽകിയ സാഹചര്യത്തിൽ ബാറുകൾ തുറക്കണമെന്ന ബാറുടമകളുടെ ആവശ്യവും ശക്തമായി വരികയാണ്. മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല.

 

OTHER SECTIONS