ലോക്ക്ഡൗൺ ലംഘനം: കേസുകളുടെ എണ്ണം 3612 ആയി, ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു

By Sooraj Surendran.25 03 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയും, ലോക്ക്ഡൗണും ഇന്നും നിരവധി പേർ ലംഘിച്ചു. ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇന്ന് സംസ്ഥാനത്ത് 1751 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3612 ആയി. തിരുവനന്തപുരം സിറ്റിയിൽ ഇന്ന് 66 കേസുകളും, തിരുവനന്തപുരം റൂറലിൽ 138 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. അകെ 338 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇടുക്കിയിൽ 214ഉം, കോട്ടയത്ത് 208 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

OTHER SECTIONS