വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്ക; 21 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു

By Sooraj Surendran .21 05 2019

imran-azhar

 

 

ന്യൂ ഡൽഹി: വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് 21 പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. എക്സിറ്റ് പോളിൽ ബിജെപിക്കു വൻ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടതിനു പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ഉച്ചയ്ക്ക് 1.30 ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ യോഗം ചേർന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വോട്ടിംഗ് മെഷീനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനങ്ങളുടെ വിധിയിൽ കൃത്രിമം കാട്ടരുതെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ കമ്മീഷനെ കണ്ട് നിവേദനം നൽകി. വോട്ടിങ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ആശങ്കാജനകമാണെന്നും ഇവർ പറഞ്ഞു.

 

 

OTHER SECTIONS