ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസമില്ലെന്ന് ബെഹ്റ

By Anju N P.20 09 2018

imran-azhar


കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കയെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സെപ്റ്റംബര്‍ 18 നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇത് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 25ലേക്ക് മാറ്റുകയായിരുന്നു.

 

OTHER SECTIONS