പരസ്യ പ്രചാരണം നാളെ അവസാനിക്കും; വോട്ടെടുപ്പ് 23ന്

By Sooraj Surendran .20 04 2019

imran-azhar

 

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും എൻഡിഎയും, യുഡിഎഫും, എൽഡിഎഫും തീപാറിയ പ്രചാരണമാണ് നടത്തിയത്. ചൊവ്വാഴ്ച 23ന് രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിയോടെയാണ് അവസാനിക്കുന്നത്. 2,61,51,534 വോട്ടർമാരാണുള്ളത്. 867 മോഡൽ പോളിങ് സ്‌റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്തും വടകരയിലും തീപാറുന്ന മത്സരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകൾ– 2750. കുറവ് വയനാട്– 575.

OTHER SECTIONS