ലോക്സഭാ തിരഞ്ഞെടുപ്പ്: സംയുക്ത റാലിയുമായി എ​സ്പി​യും ബി​എ​സ്പി​യും

By Sooraj Surendran.14 03 2019

imran-azhar

 

 

ലക്‌നോ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ സംയുക്ത റാലി സംഘടിപ്പിക്കാനൊരുങ്ങി എസ്പിയും ബിഎസ്പിയും. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റിൽ എസ്പിയും 38 സീറ്റിൽ ബിഎസ്പിയും മത്സരിക്കുകയാണ്. സംയുക്ത റാലിക്ക് പുറമെ, പാർട്ടി യോഗങ്ങളും സംഘടിപ്പിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയം ലക്ഷ്യമിട്ട് എസ്പിയും, ബിഎസ്പിയും സഖ്യം ചേർന്നാണ് ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. ഇതേ തുടർന്നാണ് പുതിയ തീരുമാനങ്ങളും ഉണ്ടായിരിക്കുന്നത്.

OTHER SECTIONS