ലണ്ടന്‍ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടുത്തം, മരണ സംഖ്യ 58 ആയി

By BINDU PP.18 Jun, 2017

imran-azhar

 ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയതായി റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആഴ്ചകൾ എടുക്കുമെന്നും ലണ്ടൻ പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പൂര്‍ണമായും കണ്ടെത്താനായില്ലെന്നും അതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നും പൊലീസ് പറയുന്നു.ബുധനാഴ്ച പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടാകുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 120 ഓളം ഫ്‌ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നിരവധി പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന വിവരം.അഗ്നിശമന സേനയുടെ 40 യൂണിറ്റും ഇരുന്നൂറോളം സുരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇപ്പോഴും രക്ഷ പ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.

 

 

OTHER SECTIONS