ലണ്ടന്‍ ഭീകരാക്രമണക്കേസ് പ്രതി കശ്മീരിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ബ്രിട്ടീഷ് കോടതി

By online desk.02 12 2019

imran-azhar

 

ലണ്ടന്‍: കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ലണ്ടന്‍ ബ്രിഡ്ജിന് മുകളില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ ഉസ്മാന്‍ ഖാന്‍ കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സ്ഥിരീകരണം. ഇയാള്‍ പ്രതിയായ 1990ലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് ഭീകരാക്രമണ കേസിന്റെ വിധി പ്രസ്താവനയിലാണ് ബ്രിട്ടീഷ് ജഡ്ജി അലന്‍ വില്‍കി ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്.


പാക് അധീന കശ്മീരില്‍ മദ്രസ പരിശീലനവും പ്രവര്‍ത്തിച്ച് പരിചയവുമുള്ള ഉസ്മാന്‍ഖാനും കൂട്ടാളി നസാന്‍ ഹുസൈനും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായും ഇവര്‍ യു.കെ.യില്‍ തിരിച്ചെത്തി ആക്രമണം നടത്താനിടയുണ്ടെന്നും 2012ലെ വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. 'ആപത്കാരിയായ ജിഹാദി' എന്നാണ് കോടതി ഇയാളെ വിശേഷിപ്പിച്ചത്.

പാക് അധീന കശ്മീരില്‍ മദ്രസകളുടെ മറവില്‍ ഭീകരവാദ ക്യാമ്പുകളുണ്ടാക്കാനും അതിലേക്ക് പണമെത്തിക്കാനും ഉസ്മാന്‍ഖാന്‍ പ്രവര്‍ത്തിച്ചിരുന്നുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.കെ.യില്‍ ജനിച്ച ഇയാള്‍ കൗമാരകാലം അമ്മയോടൊപ്പം പാകിസ്ഥാനിലായിരുന്നു ചിലവഴിച്ചത്.


അതിനിടെ, ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം നടത്തിയ ഉസ്മാന്‍ഖാന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംഘടന വെളിപ്പെടുത്തി. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയായ 'അമാഖി'ലാണ് ഐ.എസ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രസ്താവനയിറക്കിയത്.

 

OTHER SECTIONS