പണക്കാര്‍ക്ക് വേണ്ടി ക്യൂ നില്ക്കാന്‍ റെഡിയാണ് ഫ്രെഡി, വരിനില്‍ക്കലിന് പ്രതിമാസം കൂലി 16,000 രൂപ

By Swathi.17 01 2022

imran-azhar

 

ലണ്ടന്‍: ഏത് കാര്യത്തിനും വരി നില്‍ക്കുകയെന്നത് നമുക്ക് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.അപ്പോള്‍ മറ്റുള്ളവര്‍ക്കു വേണ്ടിയാണെങ്കിലോ കൂടുതല്‍ ബുദ്ധിമുട്ടാണ്.എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി വരി നില്ക്കാന്‍ ഒരാള്‍ തയ്യാറാണ്.ഇവിടെയല്ലാ അങ്ങ് ലണ്ടനിലാണ്. അത് ഫ്രെഡി ബെക്കറ്റ് എന്ന ചെറുപ്പക്കാരന്‍.31 കാരനായ ഫ്രെഡി ഫുള്‍ഹാമിലെ താമസക്കാരനാണ്.വരി നില്‍ക്കലിലൂടെ ക്രിയാത്മികമായി പണം സമ്പാദിക്കലാണ് ഫ്രെഡി.

 


പണക്കാരനും വരി നില്‍ക്കാന്‍ മടിയുള്ളവര്‍ക്കു വേണ്ടിയാണ് ഫ്രെഡി ജോലി ചെയ്യുന്നത്.ഇവര്‍ക്കു വേണ്ടി ജനപ്രിയ പരുപാടികള്‍ക്കും മറ്റും ഫ്രെഡി വരി നില്ക്കും.വരി നില്ക്കുന്ന ദിവസങ്ങളാണ് തന്റെ മികച്ച ദിവസങ്ങളെന്ന് ഫ്രെഡി പറയുന്നു.മണിക്കൂറിന് 20 പൗണ്ട് (ഏകദേശം2,026.83) ഫ്രെഡി വാങ്ങുന്നത്. പ്രതിദിനം 160 പൗണ്ട് (ഏകദേശം 16,218.68) വരെ താന്‍ ഇതിലൂടെ സമ്പാദിക്കുന്നുവെന്നും അസാമാന്യ ക്ഷമ വേണ്ട ജോലിയാണ് താന്‍ ചെയ്യുന്നതെന്നും ഫ്രെഡി പറയുന്നു.

 


വി.ആന്‍ഡ്.എയുടെ ക്രിസ്ത്യന്‍ ഡിയോര്‍ പ്രദര്‍ശനത്തിന് അറുപത്തഞ്ചോളം വയസ് പ്രായമുള്ളവര്‍ക്ക് വേണ്ടി എട്ടു മണിക്കൂറോളം ജോലി ചെയ്തിട്ടുണ്ട്. ലണ്ടനിലെ കൊടും ശൈത്യമുള്ള സമയത്തും ജോലി ചെയ്തിട്ടുണ്ട്.ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആയ ടാസ്‌ക് റാബിറ്റിലാണ് ഫ്രെഡി തന്റെ കഴിവുകള്‍ പരസ്യപ്പെടുത്തിയത്.വരി നില്ക്കല്‍ മാത്രമല്ല ഓമനമൃഗങ്ങളുടെ പരിചരണം,പാക്കിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയവയിലും താന്‍ സജ്ജീവമാണെന്ന് ഫ്രെഡി സൈറ്റില്‍ പറയുന്നുണ്ട്.

 

 

OTHER SECTIONS