കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി; പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

ആലപ്പുഴ: ആലപ്പുഴയിൽ നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ആലപ്പുഴ നോർത്ത് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.

 

കുട്ടനാട് രാമങ്കരി സ്വദേശിനിയായ സെസി കോടതിയിൽ കീഴടങ്ങാനെത്തിയ ശേഷം പോലീസിന്റെ കണ്ണ് വെട്ടിച്ച് അതിവിദഗ്ദ്ധമായാണ് മുങ്ങിയത്.

 

ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.

 

കേസിൽ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നാടകീയ മുങ്ങൽ. തനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കോടതിയിൽ ഹാജരായി ജാമ്യം തേടാനായിരുന്നു നീക്കം.

 

എന്നാൽ വകുപ്പുകൾ മുറുക്കാനുള്ള സാധ്യത മണത്തറിഞ്ഞ സെസി വിദഗ്ദ്ധമായി കടന്നുകളയുകയായിരുന്നു.

 

സെസിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലിസിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

 

OTHER SECTIONS