സ്വകാര്യ മദ്യ വില്‍പ്പനശാല കൊള്ളയടിച്ചു; 144 കുപ്പി മദ്യം മോഷണം പോയി

By online desk .28 03 2020

imran-azhar

 

വിശാഖപട്ടം: സ്വകാര്യമദ്യ വിൽപ്പന ശാല കൊള്ളയടിച്ചു144 കുപ്പി മദ്യം മോഷണം പോയി. ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചതോടെ വിശാഖപട്ടണത്തെ സ്വകാര്യ മദ്യവില്‍പ്പന ശാല കൊള്ളയടിച്ചു. ജില്ലയിലെ ഗജുവാക്കയില്‍ പോലീസ് സ്‌റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്.

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വിശാഖപട്ടണത്തെ വൈന്‍ ഷോപ്പില്‍ കവര്‍ച്ച നടന്നത്.

 

ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. കവര്‍ച്ച നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS