ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേറ്റു

By Sooraj S.12 Jul, 2018

imran-azhar

 

 

ആലപ്പുഴ: ഇന്നലെ രാവിലെ ഉദ്ദേശം 10 മണിയോടെയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലുള്ള സ്വകാര്യ ബസും സിമന്റ് കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെയും ബസിന്റെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ബസിലും ലോറിയിലും ഉണ്ടായിരുന്ന 22 പേർക്ക് ആണ് പരിക്കേറ്റത്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഉണ്ടായ തീവ്ര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ ഇടത് ഭാഗത്ത് കൂടി മറികടക്കാൻ ശ്രെമിച്ച ബൈക്കിൽ ഇടിക്കാതിരിക്കാനായി ലോറി വലത് ഭാഗത്തേക്ക് വെട്ടിക്കുകയും തുടർന്ന് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിന്റെ വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. അപകടത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

OTHER SECTIONS