സംസ്ഥാനത്ത് തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

By Sooraj Surendran.31 05 2020

imran-azhar

 

 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുളളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്താനാണ് സാധ്യത. ഇതേ തുടർന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

 

OTHER SECTIONS