ന്യൂനമർദപാത്തി; സംസ്ഥാനത്ത് 2 ദിവസം ശക്തമായ മഴ, 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ, മുന്നറിയിപ്പ്

നവംബർ 30 നും ഡിസംബർ 1 നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

author-image
Greeshma Rakesh
New Update
ന്യൂനമർദപാത്തി; സംസ്ഥാനത്ത് 2 ദിവസം ശക്തമായ മഴ, 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിലും മഴയ്ക്ക് സാധ്യത. നവംബർ 30 നും ഡിസംബർ 1 നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദപാത്തി നവംബർ 29 മുതൽ ഡിസംബർ 1 വരെ സ്ഥിതി ചെയ്യാൻ സാധ്യതയെന്നാണ് അറിയിപ്പ്. അതിനാൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതെസമയം തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ മുപ്പതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.

തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

kerala rain kerala rain alert low pressure