ഇന്ധനവില ഉയരും, താഴും; തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

By Sooraj Surendran .14 02 2020

imran-azhar

 

 

ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് ഫലവും, പാചകവാതക വില വർധനയും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധനവില ഉയരുന്നതും, താഴുന്നതും തന്നെ ആശ്രയിച്ചല്ലെന്നും മന്ത്രി പ്രതികരിച്ചു. ഡൽഹി നിയമസഭാ ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് എണ്ണക്കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില 140 രൂപ വർധിപ്പിച്ചത്. 70 ല്‍ 62 സീറ്റുകളും നേടി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടിയപ്പോൾ ബിജെപിക്ക് വെറും എട്ട് നേടാനായത്. തിരഞ്ഞെടുപ്പ് പരാജയത്തിലെ പ്രതികാര നടപടിയാണിതെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. യുപിഎ ഭരണകാലത്ത് പാചക വാതക വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന നേതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.

 

OTHER SECTIONS