ലുലു ബ്യൂട്ടി ഫെസ്റ്റ്; സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾക്കു 50% വരെ വിലകിഴിവ്

By online desk .02 12 2019

imran-azhar

 

 

കൊച്ചി: ഇടപ്പിള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റും ലുലു ഫേഷൻ സ്റ്റോറും നേതൃത്വം നൽക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് ഉദ്‌ഘാടനം സിനിമ താരങ്ങളായ നിഖില വിമൽ , കൈലാഷ് എന്നിവർ ചേർന്നു നിർവഹിച്ചു. മേക്ക് ഓവർ സെക്ഷനിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 800 ഓളം പേരിൽനിന്നായി 75 പേരെ തിരഞ്ഞെടുത്തു. നാലുദിവസങ്ങളിലായി ഫാഷൻ വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന മേക്ക് ഓവർ സെക്ഷനിലുടെ 20പേരെ തിരഞ്ഞെടുക്കും ഇതിൽ നിന്നാണ് ലുലു ബ്യൂട്ടി ക്യൂനിനേയും ലുലു മാൻ ഓഫ് ദി ഇയറിനെയും തിരഞ്ഞെടുക്കുക. ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഈ മാസം 8വരെ നിരവധി സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾക്കു 50% വരെ വിലകിഴിവ് ലഭിക്കും. ലുലു ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ , ബൈയിങ്ങ് മാനേജർ ദാസ് ദാമോദരൻ, ലുലു ഹെൽത്ത് ബ്യൂട്ടി സീനിയർ ബൈയർ റഫിക് അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.

 

OTHER SECTIONS