രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍; ഗുജറാത്തില്‍ 4000 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

ഗുജറാത്തില്‍ നാലായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

author-image
Web Desk
New Update
രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍; ഗുജറാത്തില്‍ 4000 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

അഹമ്മദാബാദ്: ഗുജറാത്തില്‍ നാലായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്. അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാള്‍ നിര്‍മ്മിക്കുക. പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദില്‍ നിര്‍മിക്കും. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവരുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

പുതിയ നിക്ഷേപപദ്ധതികളുടെ മിനിയേച്വര്‍ മാതൃക യുഎഇ പവലിയനില്‍ ലുലു ഗ്രൂപ്പ് പ്രദര്‍ശിപ്പിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ജമാല്‍ അല്‍ ശാലി, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് യുഎഇ പവലിയന്‍ ഉദ്ഘാടനം ചെയതത്.

ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതല്‍ സവിശേഷമാക്കിയെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമായി ഉച്ചക്കോടി മാറിയെന്നും എം.എ.യൂസഫലി പറഞ്ഞു.

 

 

business india Lulu group guarat