ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനങ്ങൾ, ആനക്കൊമ്പിന്റെ മാതൃകയിൽ ശിൽപം; മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

കൊച്ചി: ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി.

 

നികുതി വെട്ടിപ്പ് ഉൾപ്പെടെ നടത്തിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും.

 

നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ മോൺസന്റെ വീട്ടിൽ നിന്നും അത്യാഢംബര വാഹനങ്ങളുടെ ശേഖരം കണ്ടെത്തിയിരുന്നു.

 

ഇവ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

 

ഏഴര കോടി രൂപയുടെ തട്ടിപ്പാണ് ആഡംബര വാഹനങ്ങളുടെ മറവിൽ മോൻസൺ നടത്തിയത്.

 

ഇത് സംബന്ധിച്ച് ചേർത്തല പോലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്.

 

ക്രൈം ബ്രാഞ്ചിന്റെ പരിശോധനയിൽ മോൺസന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പിന്റെ മാതൃകയിൽ ശിൽപം കണ്ടെത്തിയിരുന്നു.

 

ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.

 

OTHER SECTIONS