കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ആരോപണം ഉന്നയിക്കുന്നതായിരിക്കും സിപിഐയ്ക്ക് നല്ലത്; എം.എം മണി

By mathew.09 07 2019

imran-azhar


തിരുവനന്തപുരം: സിപിഐ യ്‌ക്കെതിരായി വിമര്‍ശനമുന്നയിച്ച് മന്ത്രി എം.എം മണി. സി.പി.ഐ സ്വയം ആരോപണം ഉന്നയിക്കുന്നതിന് പകരം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ് എന്ന നിലയില്‍ ആരോപണം ഉന്നയിക്കുന്നതായിരിക്കും നല്ലതെന്ന് മന്ത്രി എം.എം മണി പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണം വിഷയത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് സി.പി.ഐയുടെ നിലപാട് എന്നാണ് താന്‍ കരുതുന്നതെന്നും ശിവരാമന്‍ പറയുന്നത് താന്‍ മുഖവിലക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുമ്പോഴും തങ്ങള്‍ ഭരിക്കുമ്പോഴും ഇത് ഉണ്ടായിട്ടുണ്ടെന്നും അതിനോട് സ്വീകരിക്കുന്ന നിലപാടാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS