എണ്ണ വില നിയന്ത്രിക്കാന്‍ അധിക നികുതി പിന്‍വലിക്കണം: കെ.എം മാണി.

By Online Desk.17 10 2018

imran-azhar

 

 

തിരുവനന്തപുരം:സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു.

 

കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു വേണ്ടിയുള്ള ഒത്താശ ഭരണമാണ് നടത്തുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ വില്പനക്ക് വച്ചിരിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ നിരാശ മാത്രമാണ് ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

OTHER SECTIONS