സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഒരു വർഷത്തെ അവധി അപേക്ഷിച്ച് എം ശിവശങ്കര്‍

By Sooraj Surendran.07 07 2020

imran-azhar

 

 

 

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയതോടെ ഒരു വർഷത്തെ അവധി അപേക്ഷിച്ച് ഐടി സെക്രട്ടറി എം ശിവശങ്കർ. സർവീസിൽ നിന്നും ഒരു വർഷത്തക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരിക്കുന്നതായാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച് ശിവശങ്കറിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. മാധ്യമങ്ങളോടും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലും മൗന വ്രതത്തിലാണ് ശിവശങ്കർ. അതേസമയം കേസിലെ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. തന്റെ മകൾ തെറ്റുകാരിയാണെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കണമെന്നായിരുന്നു സ്വപ്നയുടെ അമ്മയുടെ പ്രതികരണം.

 

OTHER SECTIONS