എം സുകുമാരൻ ഫൗണ്ടേഷൻ പുരസ്‌കാര വിതരണം 24ന്; സ്വാഗതസംഘം രൂപീകരിച്ചു

By Online desk .09 10 2019

imran-azhar

 

 

തിരുവനന്തപുരം: എം.സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ എം. സുകുമാരൻ സ്മാരക സാഹിത്യ, പൊതുപ്രവർത്തക അവാർഡുകളുടെ വിതരണം ഒക്ടോബർ 24 വ്യാഴാഴ്ച വൈകുന്നേരം 5.30-ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. അവാർഡ് വിതരണയോഗം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ ചെയർമാനും ഫൗണ്ടേഷൻ സെക്രട്ടറി ആർ. കൃഷ്ണകുമാർ കൺവീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. കഥാകൃത്ത് എം. മുകുന്ദൻ, സി.പി.ഐ. (എം) നേതാക്കളായ എം.എ. ബേബി, ബേബിജോൺ, ആനാവൂർ നാഗപ്പൻ, കേരള പി.എസ്.സി. മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ്, പു.ക.സ. നേതാവ് പ്രൊ. വി.എൻ. മുരളി, ബെഫി മുൻ പ്രസിഡണ്ട് പി. സദാശിവൻ പിള്ള, കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ എന്നിവർ സ്വാഗതസംഘത്തിലെ അംഗങ്ങളാണ്. എൽ.ആർ. പോറ്റി, അഡ്വ. ആർ.എസ്. വിജയമോഹൻ, പി. സദാശിവൻ പിള്ള, കെ. ബാലചന്ദ്രൻ, സി. സന്തോഷ്കുമാർ, എസ്. അശോക് കുമാർ, ടി. നാരായണൻ, ടി. രാധാമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

OTHER SECTIONS