ബിനോയ്‌ക്കെതിരായ പീഡന പരാതി: പാർട്ടി ഇടപെടേണ്ടതില്ലെന്ന് എംഎ ബേബി

By Sooraj Surendran .24 06 2019

imran-azhar

 

 

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്. ബിനോയ്‌ക്കെതിരായ പരാതിയിൽ പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എംഎ ബേബി പറഞ്ഞു. മാത്രമല്ല ബിനോയ്ക്ക് പാർട്ടിയിൽ അംഗത്വം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനോയുടെ പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ പാർട്ടി ഇടപെടേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. കേസിൽ മുൻ‌കൂർ ജാമ്യം ലഭിക്കാത്തതിനാൽ ബിനോയ് നിലവിൽ ഒളിവിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ കോടതി 27ലേക്ക് മാറ്റി.

OTHER SECTIONS