മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലി 5 കോടി രൂപ കൈമാറി

By online desk .18 08 2019

imran-azhar

 

 

കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കി. എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ് 5 കോടിയുടെ ഡിഡി  മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലുലു റീജിനല്‍  ഡയറക്ടര്‍ ജോയി സദാനന്ദന്‍ നായര്‍, ലുലു കോമേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു  ഗ്രൂപ്പ് മിഡീയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ സംബന്ധിച്ചു.

OTHER SECTIONS