ശിവസേനയും എൻസിപിയും തമ്മിൽ ചർച്ച; മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

By Chithra.09 11 2019

imran-azhar

 

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം ഇന്നവസാനിക്കാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിലവിൽ ആരും മന്ത്രിസഭ രൂപീകരിക്കാനായി ആരും മുന്നോട്ട് വരാത്തതിനാൽ സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലേക്കാണ് നീങ്ങുന്നത്.

 

ശിവസേനയെ പിന്തുണയ്ക്കണോ എന്ന വിഷയത്തിൽ എൻസിപിയും കോൺഗ്രസ്സും ഇന്ന് തീരുമാനമെടുത്തേക്കും. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണം എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ശിവസേന. ഈ വിഷയത്തിലാണ് ബിജെപിയും ശിവസേനയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്നലെ ശരദ് പവാറിനെ കണ്ട് ചർച്ച നടത്തിയിരുന്നു.

OTHER SECTIONS