രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷൻ മ​ദ​ൻ​ലാ​ൽ സെ​യ്നി (75) അ​ന്ത​രി​ച്ചു

By Sooraj Surendran .24 06 2019

imran-azhar

 

 

ന്യൂ ഡൽഹി: രാജസ്ഥാൻ ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ മദൻലാൽ സെയ്നി (75) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സെയ്‌നി. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹിയിൽ കൊണ്ടുവരികയായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. ബിജെപി നേതാവിന്‍റെ നിര്യാണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചിച്ചു. സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു സെയ്‌നി. കഴിഞ്ഞ വർഷം ജൂണിലാണ് സെയ്നി സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിതനായത്. സെയ്‌നിയുടെ മരണത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഇന്നത്തേക്കു നിർത്തിവച്ചു.

OTHER SECTIONS