മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ഇന്ദ്രജാലവുമായി ബിജെപി

By Sarath Surendran.21 10 2018

imran-azhar

 

 

ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പരമാവധി മജീഷ്യന്മാരെ വാടകയ്ക്കെടുത്ത് ബിജെപി. ഇത്തവണത്തെ വോട്ടുപിടിക്കാൻ പുതുതന്ത്രവുമായാണ് ബിജെപി എത്തുന്നത്. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വം ഒരുങ്ങുന്നത്. ബിജെപി സർക്കാരുകൾ ചെയ്ത കാര്യങ്ങൾ കോൺഗ്രസ് സർക്കാരുമായി താരതമ്യം ചെയ്യുന്നതിനാണു മജീഷ്യന്മാരെ വാടകയ്ക്കെടുക്കുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു.

 

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മജീഷ്യൻമാരെ വാടകയ്ക്ക് എടുക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെയും ചെറു നഗരങ്ങളിലെയും ചന്തകളിലും ആളു കൂടിയ ഇടങ്ങളിലും ഇവരെക്കൊണ്ട് മാജിക് അവതരിപ്പിക്കുകയാണ് ലക്ഷ്യം. എത്ര പേരെ ഇതിനായി നിയോഗിക്കണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എത്രയും പെട്ടെന്ന് മാജിക് ഷോകൾ അവതരിപ്പിച്ചു തുടങ്ങാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കുവേണ്ടി എന്താണു ചെയ്തതെന്ന് അവരെ അറിയിക്കുന്നതിനാണ് ഈ കല ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

भाजपा प्रदेश कार्यालय भोपाल आयोजित समारोह में 'समृद्ध मध्यप्रदेश अभियान' के शुभारंभ के अवसर पर मुख्यमंत्री श्री @ChouhanShivraj ने रथों को रवाना किया।#BJP4SamriddhMP pic.twitter.com/Jx458CSVDl

— BJP MadhyaPradesh (@BJP4MP) October 21, 2018 ">

 

 

OTHER SECTIONS