മാജിക് അക്കാദമിയില്‍ സായാഹ്ന മാജിക് കോഴ്സ് ഒക്ടോബര്‍ 5 മുതല്‍

By online desk .22 09 2020

imran-azhar

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍് പാലിച്ചുകൊണ്ട്  പൂജപ്പുര മാജിക് അക്കാദമിയില്‍ സായാഹ്ന മാജിക് കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. പുതിയ ബാച്ച് ഒക്ടോബര്‍ 5ന് ആരംഭിക്കും. റഗുലര്‍, ഓണ്‍ലൈന്‍ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ അകപ്പെട്ടവരുടെ മാനസിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 8 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

 

മൂന്ന് മാസമാണ് കാലാവധി. മാജിക് കോഴ്സില്‍ ക്ലോസ് അപ്പ്, കണ്‍ജൂറിംഗ്, മെന്റല്‍ മാജിക്, മാത്തമാജിക് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രായോഗിക പരിശീലനത്തോടൊപ്പം മാജിക് എന്ന കലയുടെ ശാസ്ത്രീയതയും ചരിത്രവും കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കും. സാമൂഹ്യബോധം, ശാസ്ത്രബോധം, ആത്മവിശ്വാസം ഓര്‍മശക്തി, ഏകാഗ്രത എന്നീ ഗുണങ്ങള്‍ വളര്‍ത്താനും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള കഴിവും മാജിക് കോഴ്സിലൂടെ ലഭിക്കും. ംംം.ാമഴശരമരമറലാ്യശിറശമ.രീാ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 12 വയസ് പൂര്‍ത്തിയായിരിക്കണം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും 9446078535, 9447768535 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

OTHER SECTIONS