വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷം; മജിസ്‌ട്രേറ്റ് ദീപ മോഹൻ കേസ് പിൻവലിച്ചു

By online desk.13 12 2019

imran-azhar

 

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കെതിരായ കേസ് മജിസ്‌ട്രേറ്റ് ദീപ മോഹൻ പിൻവലിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് മജിസ്‌ട്രേറ്റ് പൊലീസിന് മൊഴി നല്‍കി. ദീപയെ തടഞ്ഞുവച്ചതിന് ബാര്‍ അസോസിയേഷൻ മാപ്പു പറഞ്ഞതിനെ തുടര്‍ന്നാണ് കേസ് പിൻവലിച്ചത്.

 

മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകു പ്പ് പ്രകാരമാണ് കേസ് എടുത്തിരുന്നത്. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടര്‍ന്ന്, മജിസ്‌ട്രേറ്റിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഈ മാസം ആറിന് അഭിഭാഷകര്‍ പിൻവലിച്ചിരുന്നു. മജിസ്‌ട്രേട്ട് ദീപമോഹനെ ഫോണില്‍ വിളിച്ചും ഖേദം പ്രകടിപ്പിച്ചു. മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാക്കേസെടു ത്തതോടെയാണ് അസോസിയേഷൻ മാപ്പ് പറഞ്ഞത്. സംഭവത്തില്‍ 12 അഭിഭാഷകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകു പ്പു ചുമ ത്തി പൊലീസ് കേസെടുത്തത്.

 

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പരാതിയില്‍ ബാര്‍ അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണു കേസ്. മജിസ്‌ട്രേറ്റിനെ തടഞ്ഞു, ജോലി തടസ്സപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു എന്നിവയാണു കുറ്റങ്ങള്‍. അഭിഭാഷകര്‍ നടത്തിയ അതിരുവിട്ട പ്രതിഷേധത്തെക്കുറി ച്ച് ദീപ മോഹൻ അന്നു തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് (സിജെഎം) റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിജെഎ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. 2015 ലെ വാഹനാപകടക്കേസ് പ്രതിക്ക് ജാമ്യം റദ്ദാക്കിയതിനെതുടര്‍ന്നാണ് അഭിഭാഷകര്‍ പ്രതിഷേധിക്കുകയും കോടതി മുറിയും മജിസ്‌ട്രേറ്റിന്റെ ചേംബറും പൂട്ടാൻ ശ്രമിക്കുകയും ചെയ്തത്. ഈ സംഭവം പിന്നീട് വിവാദമായി മാറുകയായിരുന്നു.

OTHER SECTIONS