മഹാരാഷ്ട്രയും ഹരിയാനയും പോളിംഗ് ബൂത്തിലേക്ക്

By mathew.21 10 2019

imran-azhar

 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 8,98,39,600 വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്. ഹരിയാനയില്‍ 1.83 കോടി വോട്ടര്‍മാരാണുള്ളത്. ഇരു സംസ്ഥാനങ്ങളിലും തികഞ്ഞ ആത്മവിശ്വാസമാണ് ബിജെപി വെച്ചുപുലര്‍ത്തുന്നത്.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധികളുടെയും നടുവിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പുറത്തു വന്ന സര്‍വേ ഫലങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി വിജയമാണ് പ്രവചിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമായ സാമ്പത്തിക മാന്ദ്യത്തെ ഭരണ വിരുദ്ധ വികാരമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല.

 

OTHER SECTIONS