മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന്;വിജയം ഉറപ്പിക്കാന്‍ ഷിന്‍ഡെ സര്‍ക്കാര്‍

By Priya.04 07 2022

imran-azhar

മുംബൈ:മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. രാവിലെ 11 മണിയോടെ പ്രത്യേക സഭ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ് നടത്തുക. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.ബിജെപിയും ശിവസേനാ വിമതരും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്.

 

കേവല ഭൂരിപക്ഷത്തിന് 143 പേരുടെ പിന്തുണയാണ് വേണ്ടത്.164 പേരുടെ വോട്ടാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് ലഭിച്ചത്. പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് നടപടികള്‍ നിയന്ത്രിക്കുക.

 


രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു.

 

 

OTHER SECTIONS