മഹാരാഷ്ട്ര നിലപാട് മാറ്റി : ആഭ്യന്തര വിമാന സര്‍വിസ് തിങ്കളാഴ്ച മുതല്‍

By praveenprasannan.24 05 2020

imran-azhar

മുംബൈ: തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വിസ് ആരംഭിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാട് മാറ്റി.മുംബൈയില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക് വെളിപ്പെടുത്തി. മുംബൈയില്‍ നിന്നും മറ്റിടങ്ങളിലേക്കും തിരിച്ചും 25 വിമാനങ്ങള്‍ പ്രതിദിനം സര്‍വീസ് നടത്തും.


ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിന് പിന്നാലെയാണ് പുതിയ തീരുമാനം. ജയ്പൂരില്‍ നിന്നുളള ഇന്‍ഡിഗോ വിമാനം തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് മുംബെയിലെത്തും.


മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ പെരുകുകയാണ്.രാജ്യത്ത് ഏറ്റവുമധികം രോഗികളുളളത് ഇവിടെയാണ്. 24 മണിക്കൂറിനിടെ 3041 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

 

OTHER SECTIONS