മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു

By Sooraj Surendran.24 05 2020

imran-azhar

 

 

മുംബൈ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നില അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്ത് മഹാരാഷ്ട്രയിൽ മാത്രം കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കനുസരിച്ച് 50,231 പേർക്കാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ ഏറ്റവുമധികം നാശം വിതച്ചത് മുംബൈയിലാണ് 30,000 പേരാണ് മുംബൈയിൽ കൊറോണ ബാധിതർ. 988 പേർ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 3041 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച മാത്രം 58 ജീവനുകളാണ് നഷ്ടമായത്. മുംബൈയിൽ 14,600 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.

 

OTHER SECTIONS