ആഭ്യന്തര വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതില്‍ മഹാരാഷ്ട്രയ്ക്ക് ഏതിര്‍പ്പ്

By praveenprasannan.24 05 2020

imran-azhar

മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തര വിമാന സര്‍വിസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതില്‍ ഏതിര്‍പ്പുമായി സര്‍ക്കാര്‍. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ് വിമാനത്താവളത്തിന് പുറത്ത് എല്ലാ കാര്യങ്ങളും. അതിനാല്‍ വിമാന സര്‍വീസ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.


 

മഹാരാഷ്ട്രയില്‍ കോവിഡ് ബാധ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്നതിനോട് അനുകൂലമായിരുന്നതിനാലാണ് തീരുമാനമെടുത്തതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.

OTHER SECTIONS