നീറ്റ് പരീക്ഷയിൽ മാർക്ക് 'പൂജ്യം'; പുനഃപരിശോധിക്കണമെന്ന് വിദ്യാർത്ഥിനി

By Sooraj Surendran.20 10 2020

imran-azhar

 

 

മുംബൈ: നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് മാർക്ക് പൂജ്യം. 720 മാർക്കിന് നടത്തിയ പരീക്ഷയിൽ 650 മാർക്ക് നേടുമെന്ന് ഉറപ്പുണ്ടായിരുന്നു വിദ്യാര്ഥിക്കാന് പൂജ്യം മാർക്ക് ലഭിച്ചത്. ഇതോടെ തന്റെ ഉത്തരക്കടലാസ് പുനഃപരിശോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാർത്ഥിനി. വസുന്ധര ഭോംജെ എന്ന വിദ്യാര്‍ഥിനിയാണ് ഒഎംആര്‍ പുനപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും മുംബൈ ഹൈക്കോടതി നോട്ടീസ് നല്‍കി. ബോര്‍ഡ് തല പരീക്ഷകളില്ലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട് വസുന്ധര ഭോംജെ.

 

OTHER SECTIONS