മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം

By Sooraj Surendran .12 11 2019

imran-azhar

 

 

ന്യൂ ഡൽഹി: ഏറെ നാളുകളായി നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം. രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ ശിപാർശയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുകയായിരുന്നു. കുതിരക്കച്ചവടത്തിന് ഇടനൽകാൻ സാധിക്കില്ലെന്നും ഗവർണർ വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം നടപടിയ്ക്കാണ് ഗവർണർ ശുപാർശ ചെയ്തത്.

 

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്തിരുന്നു. സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബിജെപിക്ക് 48 മണിക്കൂർ സമയം അനുവദിച്ചു. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചതെന്ന് ശിവസേന സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം സർക്കാർ രൂപീകരണം ചൊവ്വാഴ്ച സാധ്യമല്ലെന്നു എൻസിപി അറിയിച്ചതായും സൂചനയുണ്ട്.

 

OTHER SECTIONS