മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ർ​ശ; കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ഇ​ട​ന​ൽ​കാ​നാ​കി​ല്ലെന്ന് ഗവർണർ

By Sooraj Surendran .12 11 2019

imran-azhar

 

 

ന്യൂ ഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ശിപാർശ ചെയ്തു. കുതിരക്കച്ചവടത്തിന് ഇടനൽകാൻ സാധിക്കില്ലെന്നും ഗവർണർ വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. അതേസമയം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്തു.

 

തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് 18 ദിവസങ്ങൾക്കു ശേഷവും സംസ്ഥാനത്ത് സർക്കാർ രൂപീകരണം സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശിപാർശ ചെയ്തത്. രണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് രാഷ്ട്രപതിഭവനിലേക്ക് ശിപാർശ നൽകിയത്. അതേസമയം, സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഗവർണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരുമായി വൈകിട്ട് അഞ്ചിന് എൻസിപി നേതാക്കൾ ചർച്ച നടത്തും. ഈ യോഗത്തിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

 

OTHER SECTIONS