മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂപീകരണം വീണ്ടും പ്രതിസന്ധിയിൽ: ശി​വ​സേ​ന​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്നത്തിൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്

By Sooraj Surendran .11 11 2019

imran-azhar

 

 

ന്യൂ ഡൽഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും പ്രതിസന്ധിയിൽ. സർക്കാർ രൂപീകരിക്കുന്നതിൽ ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

 

സർക്കാർ രൂപീകരണത്തിന് ശിവസേനക്ക് എൻസിപിയും, കോൺഗ്രസും പിന്തുണ നൽകുമെന്ന് വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് നിലപാട് മാറ്റി കോൺഗ്രസ് രംഗത്തെത്തിയത്. ശിവസേനയെ പിന്തുണ‍്യ്ക്കുന്ന കാര്യത്തിൽ‌ ചർച്ചകൾ മാത്രമാണ് നടന്നതെന്നും എൻസിപി നേതാവ് ശരദ് പവാറുമായും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും അന്തിമ തീരുമാനം ചൊവ്വാഴ്ചയെ ഉണ്ടാകുവെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

 

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണതേടി സോണിയ ഗാന്ധിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫലപ്രഖ്യാപനം വന്ന് 17 ദിവസം പിന്നിട്ട ശേഷം സർക്കാർ രൂപീകരണത്തിന് തെളിഞ്ഞ സാധ്യതകളാണ് വീണ്ടും മങ്ങിയിരിക്കുന്നത്.

 

OTHER SECTIONS