നിയന്ത്രണം വിട്ട് ട്രക്ക് മറിഞ്ഞു : നാട്ടുകാർ കവർന്നത് 70 ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍

By Bhumi.16 06 2021

imran-azhar 

മുംബൈ: ഒസ്മാനബാദില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ട്രക്കില്‍ നിന്ന് പ്രദേശവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് കവര്‍ന്നത് എഴുപത് ലക്ഷത്തിലേറെ രൂപ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍.

 

നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് കൈക്കലാക്കിയ വസ്തുക്കള്‍ കണ്ടെത്താന്‍ പോലീസ് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്.

 

സോളാപുര്‍-ഔറംഗബാദ് ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡിലേക്ക് വീണതോടെ അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും യാത്രക്കാരും അവ കൈക്കലാക്കി.

 


മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, എല്‍ഇഡികള്‍, കളിക്കോപ്പുകള്‍, മറ്റ് ഇലക്ടോണിക് വസ്തുക്കള്‍ എന്നിവയാണ് ട്രക്കിലുണ്ടായിരുന്നത്. ചിലര്‍ വാഹനത്തിന്റെ പിന്‍വാതില്‍ പൊളിച്ചതോടെ കൂടുതല്‍ സാധനങ്ങള്‍ നഷ്ടമായി.

 

പോലീസും സംഘര്‍ഷനിയന്ത്രണ സ്‌ക്വാഡും ചേര്‍ന്നാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്.നാട്ടുകാരില്‍ ചിലര്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ച് കൊണ്ടു പോയ സാധനങ്ങള്‍ മടക്കി നല്‍കിയതായി പോലീസ് അറിയിച്ചു.

 

 

OTHER SECTIONS