ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം മി​ക​ച്ച മാ​തൃ​ക: മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ

By BINDU PP .12 Oct, 2017

imran-azhar

 

 

കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത്. രാജ്യത്തെ ആദ്യ എൻഎബിഎച്ച് സർക്കാർ ആശുപത്രിയായ കോഴിക്കോട് കോട്ടപ്പറന്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗസംക്രമണം നിയന്ത്രിക്കുന്നതിൽ കേരളം സ്വീകരിക്കുന്ന മാതൃക നിരീക്ഷിക്കലാണ് വരവിന്‍റെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തെ കുറിച്ചുള്ള വിമർശനം ചൂണ്ടികാട്ടിയപ്പോൾ കേരളം എല്ലാവർക്കും മാതൃകയാണെന്നും മികച്ച മാതൃകകൾ പരസ്പരം സ്വീകരിച്ച് പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

OTHER SECTIONS