സൗദിയിൽ ഓയിൽ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം

By Sooraj Surendran .14 05 2019

imran-azhar

 

 

റിയാദ്: സൗദി അറേബ്യയിൽ ഓയിൽ പൈപ്പ് ലൈൻ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് പമ്പിങ് താത്കാലികമായി നിർത്തിവെച്ചു. അതേസമയം ക്രൂഡ് ഓയിലും ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ തടസമില്ലെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. 1,200 കിലോമീറ്ററാണ് പൈപ് ലൈനിന്റെ നീളം. ഒരു ദിവസം അഞ്ച് മില്യൻ ബാരൽ വരെയാണ് പൈപ്‍ലൈനിന്റെ പരമാവധി ശേഷി. ആഗോള സമ്പദ്‍വ്യവസ്ഥയിൽ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ. തകരാറുകൾ പരിശോധിച്ചു പരിഹരിച്ചു വരികയാണെന്നു കമ്പനി അറിയിച്ചു.

OTHER SECTIONS