By Veena Viswan .17 01 2021
ന്യൂഡല്‍ഹി: ചൊവ്വാഴ്ച കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്താനിരിക്കെ കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭിപ്രായപ്പെട്ടു.
തലസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ സുപ്രീം കോടതി നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു.
ഭൂരിഭാഗം കര്‍ഷകരും വിദഗ്ദരും പുതിയ കാര്‍ഷിക നിയമങ്ങള്‍ അനുകൂലിക്കുന്നവരാണ്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. 19ന് നടക്കുന്ന ചര്‍ച്ചയില്‍ നിയമത്തിലെ ഓരോ വകുപ്പുകളും കര്‍ഷകര്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതൊഴികെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.