ഭക്തര്‍ക്ക് സായൂജ്യമായി മകരജ്യോതി

By praveen prasannan.14 Jan, 2018

imran-azhar


ശബരിമല: ശബരിമലയില്‍ ഭക്ത സഹസ്രങ്ങളെ നിര്‍വൃതിയില്‍ ആറാടിച്ച് പൊന്നന്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണങ്ങള്‍ അണിയിച്ച് ഭഗവാന് ദീപാരാധന നടത്തിയ ശേഷം  എല്ലാ കണ്ണുകളും  പൊന്നന്പലമേട്ടിലായിരുന്നു.

 ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു  പറന്നു. സന്ധ്യാസമയം 6.45 ഓടെ മകരജോതി തെളിച്ചു. മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നന്പൂതിരിയും നേതൃത്വം നല്‍കി.


മകരജ്യോതി കണ്ടതോടെ ഭക്തര്‍ മലയിറക്കം തുടങ്ങി.ഭക്തര്‍ക്ക്  കൂട്ടത്തോടെ മലയിറങ്ങുന്പോള്‍ വേണ്ട മുന്‍കരുതലും സുരക്ഷയുമായി പൊലീസും രംഗത്തുണ്ട്.

OTHER SECTIONS