മലബാർ ടൂറിസം വികസനത്തിലേക്ക്; ആവേശം പകരാൻ റിവർ ക്രൂയിസ്

By Sooraj S.17 Jun, 2018

imran-azhar

 

 

മലബാർ:മലബാർ ടൂറിസം വികസനത്തിന്റെ പാതയിലേക്ക്. ടൂറിസം മേഖലയ്ക്ക് കൊഴുപ്പ് കൂട്ടാൻ റിവർ ക്രൂയിസ് പദ്ധതിയും. ഈ പദ്ധതി മലബാർ മേഖലയിലുള്ള വിവിധ നദികളെ ബന്ധിപ്പിച്ചാണ് നടത്തുന്നത്. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം 30ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. ഈ പദ്ധതി വിജയകരമായി പൂർത്തിയാകുന്നതോടെ മലബാറിൽ വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ വർധിക്കും എന്നതിൽ സംശയമില്ല. ഏകദേശം 325 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാകും പദ്ധതിയുടെ നിർമ്മാണം. പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് മധുകുമാര്‍ ആണ്.