അഫ്ഗാൻ ജയിൽ ആക്രമണത്തിന് പിന്നിൽ കാസർഗോഡ് നിന്ന് കാണാതായ ആളെന്ന് റിപ്പോർട്ട്

By online desk .04 08 2020

imran-azharന്യൂഡൽഹി: അഫ്ഗാനിലെ ജയിൽ ആക്രമണത്തിന് നേതൃത്വം നൽകിയത് കാസർകോട് നിന്ന് കാണാതായ ആളെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിലിൽ കഴിയുന്ന ഭീകരരെ രക്ഷപെടുത്താനായി കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിലാണ് ഭീകരർ ആക്രമിച്ചത്. ആക്രമണത്തിൽ ഭീകരടക്കം 29 പേർ കൊല്ലപ്പെട്ടിരുന്നു. . കാസർകോട് പടന്ന സ്വദേശി കെ.പി. ഇജാസാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

 

2016 ഇൽ കാസര്കോടുനിന്നു കാണാതായ ഇജാസും ഭാര്യയും അടക്കം 19 പേരെ കണ്ടെത്താൻ എൻ ഐ എ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ ഈ നീക്കം വിജയിച്ചില്ല. ഈ സംഘം ഐ എസിൽ ചേർന്നെന്നായിരുന്നു നിഗമനം. എന്നാൽ ഇതു അതേ ഇജാസ് തന്നെയാണോ എന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല. അഫ്ഗാനിസ്ഥാനിൽ ജയിലിനു നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കെ പി ഇജാസ് ആണെന്ന് റിപ്പോർട്ട്. 

OTHER SECTIONS