അഫ്‍ഗാനിൽ കുടുങ്ങിയ കന്യാസ്ത്രീയെ അമേരിക്കൻ സൈനിക വിമാനത്തിൽ താജിക്കിസ്ഥാനിൽ എത്തിച്ചു

By സൂരജ് സുരേന്ദ്രന്‍.23 08 2021

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കന്യാസ്ത്രീയെ അമേരിക്കൻ സൈനിക വിമാനത്തിൽ താജിക്കിസ്ഥാനിൽ എത്തിച്ചു.

 

കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെയാണ് താജിക്കിസ്ഥാനിൽ എത്തിച്ചത്.

 

ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റർ തെരേസ ക്രസ്റ്റ. താജിക്കിസ്ഥാനിൽ നിന്നും ഇവരെ ഇന്ത്യയിലേക്ക് എത്തിക്കും.

 

ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘത്തെയാണ് ഇന്ന് താജിക്കിസ്ഥാനിൽ എത്തിച്ചത്. ക്രസ്റ്റ സുരക്ഷിതമായിരിക്കുന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 

അതേസമയം അഫ്ഗാനിസ്ഥാനിൽ അഫ്ഗാൻ സൈന്യവും, താലിബാനും ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്.

 

താലിബാൻ കമാൻഡർ അടക്കം 50ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം പഞ്ച്ഷീർ പ്രവിശ്യ താലിബാൻ വളഞ്ഞിരിക്കുകയാണ്.

 

OTHER SECTIONS