സൗദിയി മിനി ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു

By സൂരജ് സുരേന്ദ്രന്‍.28 02 2021

imran-azhar

 

 

തായിഫ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു.

 

വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29) കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നീ മലയാളി നഴ്സുമാരാണ് മരിച്ചത്.

 

തായിഫിനടത്തുവെച്ച് ഇവർ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പെടുകയായിരുന്നു.

 

റിയാദില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലെ താമസ സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.

 

ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്.

 

OTHER SECTIONS