ഒമാനിൽ മലയാളി പൊള്ളലേറ്റു മരിച്ചു

By Chithra.13 11 2019

imran-azhar

 

ആലക്കോട് : സലാലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകനായ സജീഷാണ് (30) മരിച്ചത്.

 

കണ്ടയ്നറിൽ തീപിടിച്ചപ്പോഴാണ് സജീഷിന് പൊള്ളലേറ്റത് എന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് വർഷം മുൻപാണ് സജീഷ് ഒമാനിലെത്തിയത്. 10 മാസം മുൻപാണ് സജീഷ് അവസാനമായി നാട്ടിലെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞാണ് തിരികെ പോയതും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. സജീഷിന് ഒരു സഹോദരനുണ്ട്, സന്തോഷ്.

OTHER SECTIONS