റാസല്‍ഖൈമയില്‍ പനിയെ തുടര്‍ന്ന് മലയാളി ബാലിക നിര്യാതയായി

By online desk .13 01 2020

imran-azhar

 


റാസല്‍ഖൈമ : പനിയെ തുടര്‍ന്ന് അഞ്ചു വയസുകാരി മരിച്ചു . റാക് സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുന്ന തൃശൂര്‍ അഞ്ചേരി തട്ടില്‍ വല്ലച്ചിറക്കാരന്‍ വീട്ടില്‍ ജോബിന്‍ ജോസഫിന്റെ മകള്‍ ദിയ റോസ് ആണ് മരിച്ചത്.

 

ഞായറാഴ്ച വൈകുന്നേരം പനിയെ തുടര്‍ന്ന് ശാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

 

റാക് ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കെജി ടു വിദ്യാര്‍ത്ഥിയാണ്. നാലര വയസുകാരന്‍ ജോണ്‍ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്.
മൃതദേഹം ഇന്ന് വൈകീട്ടുള്ള വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

OTHER SECTIONS