ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഏകാധിപതിയാണെന്ന് മമതാ ബാനര്‍ജി

By BINDU PP .21 Jul, 2018

imran-azhar

 

 

കൊല്‍ക്കത്ത: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനര്‍ജി രംഗത്ത്. ഇന്ത്യ ഇപ്പോൾ ഹിറ്റ്ലറിന്റെയും , മുസോളിനിയുടെയും കൈക്കുള്ളിലാണെന് മമത. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മമതയുടെ വിമര്‍ശനം.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളും നേടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമെന്നും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 150-ല്‍ താഴെയായി കുറയുമെന്നും മമത അഭിപ്രായപ്പെട്ടു.സഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും പുറത്ത് അവരുടെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, വെള്ളിയാഴ്ച ലോക്സഭയില്‍ എഐഎഡിഎംകെ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍, ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്നും മമത ചൂണ്ടിക്കാട്ടി.

OTHER SECTIONS